Sorry, you need to enable JavaScript to visit this website.

മംഗളൂരു വെടിവെപ്പിന് പ്രതികാരം  ചെയ്യണമെന്ന് പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ

ഹഫീസ്

മംഗളൂരു- മംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കു നേരെ പോലീസ് നടത്തിയ വെടിവെപ്പ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരോട് പ്രതികാരം ചെയ്യണമെന്ന തരത്തിൽ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ പോസ്റ്റിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു പാണ്ഡേശ്വർ സ്വദേശി മൊയ്തീൻ ഹഫീസാണ് അറസ്റ്റിലായത്. പോലീസിനെതിരെ പ്രതികാരം ചെയ്യണമെന്ന പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുകയും പോസ്റ്റിട്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

Latest News