Sorry, you need to enable JavaScript to visit this website.

കോൺസുലർ സംഘം വെള്ളിയാഴ്ച ജിസാനും തബൂക്കും സന്ദർശിക്കും

ജിദ്ദ- ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുലർ കം കമ്യൂണിറ്റി വെൽഫെയർ സംഘം  ജനുവരി 3ന് വെള്ളിയാഴ്ച ജിസാനും തബൂക്കും സന്ദർശിക്കും. ജിസാനിൽ അദ്‌നാൻ ഹോട്ടലിലും (017-321 7777) തബൂക്കിൽ അൽഗുറൈദ് സെന്ററിലെ വി.എഫ്.എസ് ഓഫീസിലുമാണ് സംഘം തങ്ങുക. രാവിലെ 8 മുതൽ 12 വരേയും ഉച്ചക്ക് 1 മുതൽ 5 മണി വരേയും സംഘത്തിന്റെ സേവനം ലഭിക്കും. തൊഴിൽ, സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും നിർദേശങ്ങളും എഴുതിയായിരിക്കണം നൽകേണ്ടത്.
 

Latest News