ഉള്ളിവില 50 രൂപയിലെത്താന്‍ ഒരു മാസം കൂടി വേണ്ടി വരും

ന്യൂദല്‍ഹി- ഉള്ളി വില പഴയ നിലയിലെത്താന്‍ പുതുവര്‍ഷത്തില്‍ ഒരു മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഖാരിഫ് ഉള്ളി വിപണിയിലെത്തിയാല്‍ മാത്രമേ വില കുറയുകയുള്ളൂ.
 
ചില സ്ഥലങ്ങളില്‍ ഇപ്പോഴും ഉള്ളി വില കിലോയ്ക്ക് 200 രൂപയാണ്. ഒരു മാസത്തിനുള്ളില്‍ പുതിയ ഉള്ളി വിപണയിലെത്തുന്നതോടെ  വില 50-60 രൂപയിലേക്ക് താഴുമെന്ന് കിസാന്‍ ശക്തി സംഘ് പ്രസിഡന്റ് ചൗധരി പുഷ്‌പേന്ദ്ര സിംഗ് പറഞ്ഞു.

Latest News