പുതുവര്‍ഷത്തില്‍ ഇരുട്ടടിയായി ട്രെയിന്‍ നിരക്ക് വര്‍ധന

ന്യൂദല്‍ഹി- പുതുവത്സര ദിനത്തില്‍ ഇരുട്ടടിയായി റെയില്‍വെ നിരക്ക് വര്‍ധന. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരെ നിരക്ക് വര്‍ധനയില്‍നിന്ന് ഒഴിവാക്കിയെന്ന ആശ്വാസമുണ്ട്.
 
ചൊവ്വ അര്‍ധ രാത്രിക്കു ശേഷം ബുക്ക് ചെയ്യുന്നവര്‍ പുതിയ നിരക്ക് നല്‍കണം. എ.സി ട്രെയിനുകളില്‍ കിലോ മീറ്ററിന് നാല് പൈസ മാത്രമാണ് വര്‍ധനയെന്ന് റെയില്‍വെ അവകാശപ്പെടുന്നു.
 
ഓര്‍ഡിനറി ട്രെയിനുകളില്‍ കിലോ മീറ്ററിന് ഒരു പൈസയും മെയില്‍, എക്‌സപ്രസ് ട്രെയിനുകളില്‍ നോണ്‍ എസി ക്ലാസില്‍ രണ്ട് പൈസയുമാണ് വര്‍ധന.

 

Latest News