Sorry, you need to enable JavaScript to visit this website.

രാജ്ഞി താമര ഹാൾ

സുഹൃത്ത് പ്രേം പ്രകാശം ആൻഡ്രൂസിനൊപ്പം

പന്ത്രണ്ടാം നൂറ്റാണ്ടിൽ ഒരു വലിയ ഹാളായി രൂപകൽപന ചെയ്ത ഗുഹകളിലൊന്നിൽ, താമര രാജ്ഞി കിരീടമണിഞ്ഞു, അവർ പിതാവിന്റെ സഹഭരണാധികാരിയായി.  രാജകീയ വസതിയിലേക്ക് പുനർനിർമിച്ച ഒരു പുറജാതീയ ക്ഷേത്രത്തിലാണ് ഈ മുറി സ്ഥിതിചെയ്യുന്നത്.
എന്നാൽ കിരീടധാരണം രാജ്ഞിയുടെ പേരിനെ പുരാതന നഗരവുമായി ബന്ധിപ്പിച്ച ഒരേയൊരു സംഭവമല്ല. ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, താമര തന്റെ ഭർത്താവിനെ ത്രീനേവ് ബസിലിക്കയിൽ വെച്ച് വിവാഹം കഴിച്ചു, പിന്നീട് അതേ ഹാളിൽ ഒരു വിവാഹ വിരുന്നും നടന്നു.
മുറിയുടെ പരിധിയിൽ സൂര്യപ്രകാശം തുളച്ചുകയറാൻ ഒരു വലിയ  ദ്വാരമുണ്ട്, വശങ്ങളിൽ ഒരു മാരാനി സജ്ജീകരിച്ചിരിക്കുന്നു.  വൈൻ സംഭരിക്കുന്നതിനുള്ള പ്രത്യേക പാത്രങ്ങൾ. രണ്ട് വലിയ നിരകളുടെ അവശിഷ്ടങ്ങൾ തറയിൽ കാണാം. 
സ്‌റ്റോൺ സിറ്റിക്കകത്ത് ഒരു ചെറിയ ചർച്ചുണ്ട്. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ഒരു വിവാഹ പ്രാർഥന നടക്കുകയായിരുന്നു. സ്റ്റോൺ സിറ്റിയിലെ സന്ദർശനം കഴിഞ്ഞ് ഞങ്ങൾ തിരിച്ചു. 
ഗോറി പട്ടണത്തിനു നടുവിലായി ചുറ്റുമതിൽ കെട്ടി തിരിച്ച ഒരു സോവിയറ്റ് മോഡൽ കെട്ടിടം അടുത്തായി പ്രത്യേക മേൽക്കൂര കെട്ടി സംരക്ഷിച്ചിരിക്കുന്ന ഒരു ജീർണിച്ച രണ്ടു മുറി കെട്ടിടം, അകത്തേക്ക് പ്രവേശനമില്ല, പുറമെ നിന്ന് നോക്കിയപ്പോൾ മുൻവാതിലിനടുത്തായി റഷ്യൻ ഭാഷയിൽ എഴുതിവെച്ചിരിക്കുന്ന ഒരു ചെറിയ ബോർഡ്,   എന്താണ് എഴുതിവെച്ചിരിക്കുന്നത് എന്ന് പ്രേമിനോട്  ചോദിച്ചു. അവന് റഷ്യൻ ഭാഷ വശമില്ലെങ്കിലും ധാരാളം ടൂറിസ്റ്റുകളുമായി അവിടെ സന്ദർശിച്ച പിമ്പലത്തിൽ അവൻ പറഞ്ഞു. 'ജെ വി സ്റ്റാലിന്റെ വീട്' 

Latest News