Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജഗ്ഗി വാസുദേവിനെ മുന്നിൽ നിർത്തിയുള്ള മോഡിയുടെ നീക്കവും പൊളിഞ്ഞു, നിയമം വായിച്ചിട്ടില്ലെന്ന് സദ്ഗുരു

ന്യൂദൽഹി- പൗരത്വനിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാൻ വിവാദ ആൾദൈവം ജഗ്ഗി വാസുദേവിനെ മുൻനിർത്തി പ്രധാനമന്ത്രി മോഡി നടത്തിയ ശ്രമവും പൊളിഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തിയത്.  ഇതിന്റെ ഭാഗമായുള്ള മോഡിയുടെ ട്വിറ്റർ ക്യാമ്പയിന് ഇന്നലെയാണ് തുടക്കമായത്. ഇന്ത്യ സപ്പോർട്ട്‌സ് സി.എ.എ എന്ന ഹാഷ് ടാഗുമായാണ് പ്രചാരണം തുടങ്ങിയത്. എന്നാൽ ഇത് ട്വിറ്ററിൽ ഒരു ചലനവും ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല, തിരിച്ചടിക്കുകയും ചെയ്തു. പ്രധാനമന്ത്രി തന്നെ മുന്നോട്ടുവെച്ച സദ്ഗുരു ജഗ്ഗി വാസുദേവ് താൻ പൗരത്വനിയമം പൂർണമായും വായിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ മോഡിയുടെ പൊള്ളത്തരവും ട്വിറ്ററിൽ ഉപയോക്താക്കൾ പൊളിച്ചടുക്കി. നിയമം പൂർണമായും വായിക്കാത്ത ഒരാൾക്ക് എങ്ങിനെയാണ് ഉൾക്കാഴ്ച നൽകാനാകുക എന്നായിരുന്നു ട്വിറ്റർ ഉപയോക്താക്കളുടെ ചോദ്യം. 


അതേസമയം, പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തെ പിന്തുണക്കുന്നുണ്ടോ എന്ന് ആരാഞ്ഞ് ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷൻ നടത്തിയ ട്വിറ്റർ പോളിൽ ഭൂരിഭാഗവും അതേ എന്നാണ് ഉത്തരം നൽകിയത്. തിങ്കളാഴ്ചയാണ് ഇഷ ഫൗണ്ടേഷൻ ട്വിറ്റർ പോൾ നടത്തിയത്. 62 ശതമാനം പേരും പ്രക്ഷോഭത്തെ പിന്തുണച്ചു. ഫലം എതിരായതോടെ ഇഷ ഫൗണ്ടേഷൻ പോൾ പിൻവലിച്ചു. എന്നാൽ ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ അപ്പോഴേക്കും വൈറലായിരുന്നു. 
ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണും പൗരത്വനിയമം സംബന്ധിച്ച് ഓൺലൈൻ പോൾ നടത്തി. നിയമ ഭേദഗതിക്ക് എതിരായ സമരം വോട്ട്ബാങ്ക് രാഷ്ട്രീയമാണോ എന്ന ചോദ്യത്തിന് അല്ലെന്ന് 54.1 ശതമാനം പേരും വ്യക്തമാക്കി. സീ ന്യൂസ് ചീഫ് എഡിറ്റർ സുധീർ ചൗധരി ഫെയ്‌സ്ബുക്കിൽ നടത്തിയ പോളിൽ പൗരത്വനിയമഭേദഗതിയെ 64 ശതമാനം പേരും എതിർത്തു. കേന്ദ്ര ഭരണത്തിൽ സംതൃപ്തിയുണ്ടോ എന്ന് ചോദിച്ച് സി.എൻ.ബി.സി നടത്തിയ പോളിൽ 62 ശതമാനം പേരും അല്ല എന്ന് ഉത്തരം പറഞ്ഞു. സർക്കാറിന് എതിരായാതോടെ ഈ പോൾ സി.എൻ.ബി.സി പിൻവലിച്ചു. 


പൗരത്വ നിയമത്തിലൂടെ ഒരു ഇന്ത്യാക്കാരന്റെയും പൗരത്വം ഇല്ലാതാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ വ്യക്തമാക്കി. പൗരത്വ ഭേദഗതിയെ രാജ്യം പിന്തുണയ്ക്കുന്നുണ്ട്. നിയമഭേദഗതി മതപരമായ വേട്ടയാടലിന് ഇരയായി രാജ്യത്തെത്തിയ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിന് വേണ്ടിയാണെന്നും മോഡി പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. വിദ്യാർത്ഥികളും പ്രതിപക്ഷ പ്രസ്ഥാനങ്ങളും പൗരത്വ നിയമഭേദഗതിക്കെതിരെ സമരരംഗത്താണ്. പൗരത്വ നിയമഭേദഗതി രാജ്യത്തെ ജനങ്ങളെ ഒരാളെയും ദോഷകരമായി ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നേരത്തെയും പ്രസ്താവിച്ചിരുന്നു. എന്നാൽ മോഡിയുടെ വാക്കുകൾ എല്ലാം സോഷ്യൽ മീഡിയയിൽ പോലും ജനം തള്ളിക്കളയുന്ന കാഴ്ചയാണ് കാണുന്നത്.

Latest News