Sorry, you need to enable JavaScript to visit this website.

കരസേനാ മേധാവിയായി ജനറൽ മനോജ് മുകുന്ദ് നാരാവണെ ചുമതലയേറ്റു

ന്യൂദൽഹി- ഇന്ത്യയുടെ ഇരുപത്തിയെട്ടാമത്തെ കരസേന മേധാവിയായി ജനറൽ മനോജ് മുകുന്ദ് നാരാവണെ ചുമതലയേറ്റു. നിലവിലുള്ള കരസേന മേധാവി ബിപിൻ റാവത്ത് വിരമിക്കുന്ന ഒഴിവിലാണ് മനോജ് മുകുന്ദ് ചുമതലയേറ്റത്. സൈന്യത്തെ മനോജ് മുകുന്ദ് മഹത്തായ ഉയരത്തിലെത്തിക്കുമെന്ന് ബിപിൻ റാവത്ത് അഭിപ്രായപ്പെട്ടു. ചെയർമാൻ ഓഫ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ബാറ്റൺ ജനറൽ ബിപിൻ റാവത്ത് മനോജ് മുകുന്ദിന് കൈമാറി. സെപ്തംബറിലാണ് സൈന്യത്തിന്റെ ഉപമേധാവിയായി ചുമതലയേറ്റത്. 1980-ലാണ് നാരാവണെ സൈന്യത്തിലെത്തിയത്. മുപ്പത്തിയേഴ് വർഷത്തെ സർവീസിന് ശേഷമാണ് സൈന്യത്തിന്റെ തലപ്പത്ത് എത്തുന്നത്.
 

Latest News