ഒരാളെയും നാടുകടത്താൻ അനുവദിക്കില്ല-മമത

കൊൽക്കത്ത- രാജ്യത്തുടനീളം ബി.ജെ.പിയെ ഒറ്റപ്പെടുത്താൻ രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും രംഗത്തുവരണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയെ രാജ്യത്ത് എല്ലായിടത്തും ഒറ്റപ്പെടുത്തണം. പുരുലിയയിൽ അഞ്ചു കിലോമീറ്റർ ദൂരത്തോളം നടന്നുള്ള യാത്രക്ക് മുന്നോടിയായിട്ടായിരുന്നു മമതയുടെ പ്രസംഗം. പൗരത്വനിയമം പിൻവലിക്കുന്നത് വരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും പൗരത്വരജിസ്റ്റർ തന്റെ സംസ്ഥാനത്ത് അനുവദിക്കക്കില്ലെന്നും മമത വ്യക്തമാക്കി. നിങ്ങളുടെ പേര് വോട്ടർപ്പട്ടികയിലുണ്ടോ എന്ന കാര്യം മാത്രം ഉറപ്പാക്കിയാൽ മതി. ബാക്കി ഞാനേറ്റു. ഈ രാജ്യത്ത്‌നിന്ന് ഒരാളെയും നാടുകടത്തില്ലെന്നും മമത പ്രഖ്യാപിച്ചു. 

Latest News