യാമ്പു തുറമുഖം വഴി ആദ്യ  തീർഥാടക സംഘം എത്തി

യാമ്പു തുറമുഖം വഴി ഈ വർഷത്തെ ആദ്യ ഉംറ തീർഥാടക സംഘം എത്തിയപ്പോൾ. 
തീർത്ഥാടകരെ ഡിപ്പാർട്ട്‌മെന്റ് മേധാവി അലി റഹീൽ അൽമർവാനിയും വിവിധ വകുപ്പുകളുടെ മേധാവികളും ചേർന്ന് സ്വീകരിക്കുന്നു.

യാമ്പു - യാമ്പു തുറമുഖം വഴി ഈ വർഷത്തെ ആദ്യ തീർഥാടക സംഘം എത്തി. ഈജിപ്തിൽ നിന്ന് എത്തിയ കപ്പലിൽ 995 ഉംറ തീർഥാടകരാണുണ്ടായിരുന്നത്. യാമ്പു ഹജ്, ഉംറ ഡിപ്പാർട്ട്‌മെന്റ് മേധാവി അലി റഹീൽ അൽമർവാനിയും വിവിധ വകുപ്പുകളുടെ മേധാവികളും ചേർന്ന് പൂച്ചെണ്ടുകളും ചോക്കലേറ്റും ഈത്തപ്പഴവും പാനീയങ്ങളും മറ്റും വിതരണം ചെയ്ത് തീർഥാടകരെ ഊഷ്മളമായി സ്വീകരിച്ചു. 

 

Latest News