ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ തീപ്പിടിത്തം. ഒമ്പത് അഗ്നിശമന സേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി. ദല്‍ഹി 7 ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ വൈകിട്ട് 7.25 നാണ് സംഭവം.
തീപ്പിടിത്തത്തിനു പിന്നാലെ അലാറം മുഴങ്ങിയിരുന്നു. ചെറിയ തീപ്പിടിത്തമായിരുന്നുവെന്നും ആളപായമോ നാശനഷ്ടമോ ഇല്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എസ്.പി.ജിയുടെ സ്വീകരണ ഹാളിലാണ് തീപ്പിടിച്ചതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിനെയോ വസതിയെയോ ബാധിച്ചിട്ടില്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നും അധികൃതര്‍ അറിയിച്ചു.






