ഇറാഖിലും സിറിയയിലും യു.എസ് വ്യോമാക്രമണം; ഇറാന്‍ പിന്തുണയുള്ള കേന്ദ്രങ്ങള്‍ തകര്‍ത്തു

ബഗ്ദാദ്- ഇറാഖിലും സിറിയയിലും ഇറാന്‍ പിന്തുണയുള്ള സായുധ സംഘങ്ങളുടെ ആസ്ഥാനങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി.
യു.എസ് കോണ്‍ട്രാക്ടറുടെ മരണത്തിനു പിന്നാലെയാണ് വ്യാപക തോതിലുള്ള ആക്രമണം.
 
അമേരിക്ക ഭീകര സംഘടനകളില്‍ ഉള്‍പ്പെടുത്തിയതാഇബ് ഹിസ്ബുല്ലയുടെ താവളങ്ങളിലും ആയുധ സംഭരണ കേന്ദ്രങ്ങളിലുമാണ് പ്രധാനമായും ബോംബ് വര്‍ഷിച്ചത്.
 
ഇറാഖി സൈനിക കേന്ദ്രത്തില്‍ നടത്തിയ റോക്കറ്റാക്രമണത്തിലാണ് കഴിഞ്ഞ ദിവസം യു.എസ് കോണ്‍ട്രാക്ടര്‍ കൊല്ലപ്പെട്ടത്.

Latest News