Sorry, you need to enable JavaScript to visit this website.

ബെല്‍ഗാമിനെച്ചൊല്ലി മഹാരാഷ്ട്ര കര്‍ണാടക തര്‍ക്കം രൂക്ഷമാകുന്നു

കോലാപ്പൂര്‍- ബെല്‍ഗാമിനെച്ചൊല്ലി മഹാരാഷ്ട്രയും കര്‍ണാടകയും വീണ്ടും തര്‍ക്കത്തിലായതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കോലാപ്പൂര്‍ അതിര്‍ത്തിയില്‍ ശിവസേന പ്രവര്‍ത്തകര്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ കോലം കത്തിച്ചു. വിവിധ കന്നഡ സംഘടനകള്‍ ദേശീയപാത ഉപരോധിച്ചു. കന്നഡ സിനിമകളുടെ പ്രദര്‍ശനം ബെല്‍ഗാം മേഖലയില്‍ നിര്‍ത്തിവച്ചു. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ കോലാപ്പൂരില്‍നിന്ന് കര്‍ണാടകയിലേക്കുള്ള ബസ് സര്‍വീസും നിര്‍ത്തി.
ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ ബെലഗാവി വഴിയുളള ബസ് സര്‍വീസ് നിര്‍ത്തിവച്ചു. കര്‍ണാടകത്തിന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് യെദിയൂരപ്പ വ്യക്തമാക്കി. അടുത്ത തവണ കര്‍ണാടകയിലെ ബെലഗാവിയില്‍ നിന്ന് ജയിച്ച് മഹാരാഷ്ട്ര നിയമസഭയിലെത്തണമെന്ന എന്‍സിപി എംഎല്‍എ രാജേഷ് പട്ടീലിന്റെ പ്രസ്താവനയാണ് സ്ഥിതി വഷളാക്കിയത്.

Latest News