കൊൽക്കത്ത- കിഴക്കൻ മിഡ്‌നാപുരിൽ ചർച്ചിന് ബോംബെറിഞ്ഞ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണ് പോലീസ് പിടിയിലായത്. കിഴക്കൻ മിഡ്‌നാപുരിലെ ഭഗ്‌വൻ പുരിലെ ചർച്ചിന് നേരെയാണ് ബോംബെറിഞ്ഞത്. ചർച്ചിലെ പാസ്റ്റർ അലോക് ഘോഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പിടിയിലായവർ നേരത്തെ ഒഡീഷ, മധ്യപ്രദേശ്, ദൽഹി എന്നിവടങ്ങളിലെ ചർച്ചുകൾക്ക് നേരെയും അക്രമണം നടത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ബംഗാളിൽ ചർച്ചിന് നേരെ അക്രമണമുണ്ടാകുന്നത്. എട്ടുപേരായിരുന്നു അക്രമി സംഘത്തിലുണ്ടായിരുന്നത്.
ശനിയാഴ്ചയാണ് ചർച്ചിന് നേരെ അക്രമികൾ ബോംബെറിഞ്ഞത്. വിശ്വാസികൾ പ്രാർത്ഥനക്കെത്തിയ നേരത്ത് രണ്ടു ബോംബുകൾ ചർച്ചിന് നേരെ എറിയുകയായിരുന്നു. ആളുകൾ ചിതറിയോടിയതോടെ അക്രമികൾ അകത്തുകയറി കണ്ണിൽ കണ്ടെതെല്ലാം അടിച്ചുതകർക്കുകയായിരുന്നു. പതിനഞ്ച് മിനിറ്റോളം അക്രമികൾ ചർച്ചിനകത്ത് അഴിഞ്ഞാടി. അതേസമയം, അക്രമികളുമായി ബന്ധമില്ലെന്നാണ് ബി.ജെ.പി ആരോപണം.