മഹാരാഷ്ട്രയില്‍ ആദിത്യ താക്കറെ മന്ത്രിയാകും; പുതിയ മറ്റു മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മുംബൈ- മഹാരാഷ്ട്രയില്‍ ശിവ സേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ മന്ത്രിസഭ വിപുലപ്പെടുത്തുന്നു. ഉപമുഖ്യമന്ത്രിയായി എന്‍സിപി നേതാവ് അജിത് പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവ സേനയുടെ യുവനേതാവുമായ ആദിത്യ താക്കറെ മന്ത്രിയാകുമെന്നാണ് സൂചന. പുതിയ മന്ത്രിമാര്‍ ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യും. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യാനിരിക്കുന്നത്.
 

Latest News