Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

2020 മുതൽ  ബോണ്ടുകളിൽ  നികുതി ഈടാക്കില്ല  -സക്കാത്ത് അതോറിറ്റി

റിയാദ്- തൊഴിൽ മന്ത്രാലയം സൗദി റിയാലിൽ ഇറക്കുന്ന ബോണ്ട് നിക്ഷേപങ്ങളിൽ 2020 മുതൽ നികുതി ഈടാക്കേണ്ടതില്ലെന്നും അത് രാഷ്ട്രം വഹിക്കുമെന്നും ധനകാര്യ മന്ത്രി അംഗീകരിച്ചതായി ജനറൽ അതോറിറ്റി ഓഫ് സക്കാത്ത് ആന്റ് ടാക്‌സ് അറിയിച്ചു.
സക്കാത്ത് അതോറിറ്റിയുടെ നടപടികൾക്കനുസൃതമായി നിശ്ചിത സമയത്ത് ബോണ്ടുടമ റിപ്പോർട്ട് സമർപ്പിച്ചാൽ വരുമാന നികുതിയിൽ നിന്ന് ഒഴിവാകാം. എന്നാൽ സക്കാത്ത് അതോറിറ്റിക്ക് നൽകാനുള്ള സംഖ്യ നൽകുകയും വേണം. ബോണ്ടുടമയുടെ സാമ്പത്തിക വിവരങ്ങൾ അതോറിറ്റിയുടെ നടപടികൾക്കനുസരിച്ചുള്ളതായിരിക്കണമെന്നും സക്കാത്തോ ഇൻകം ടാക്‌സോ ഒഴിവായ വിഭാഗത്തിൽ പെട്ടവരാകരുതെന്നും അതോറിറ്റിക്ക് നൽകുന്ന പണത്തേക്കാൾ അധികം രാജ്യം വഹിക്കരുതെന്നും നിബന്ധനയുണ്ട്.


ബോണ്ടുകളിൽ നിന്ന് കുറക്കുന്നതും അല്ലാത്തതും എന്നിങ്ങനെ ബോണ്ടുടമയുടെ സക്കാത്ത് വിഹിതം രണ്ടു വിധത്തിലാണ് സർക്കാർ വഹിക്കുക. ഈ രണ്ടിൽ നിന്നുള്ള വ്യത്യാസം സക്കാത്ത് ശേഖരണ നിയമപ്രകാരമുള്ള സക്കാത്ത് തോതുമായി ഗുണിക്കണം. ഇതിന്റെ ഫലമാണ് സർക്കാർ വഹിക്കുന്ന സംഖ്യ.
ധനമന്ത്രാലയം സൗദി റിയാലിൽ ഇഷ്യൂ ചെയ്ത ബോണ്ടുകളിലൊഴികെ മറ്റു സർക്കാർ കടങ്ങളിലൊന്നുമുള്ള വരുമാന നികുതി വഹിക്കില്ലെന്ന് ധന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

 

Latest News