Sorry, you need to enable JavaScript to visit this website.

ബിജെപി ഐടി സെല്‍ മേധാവിയുടെ   ട്വീറ്റിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് 

ന്യൂദല്‍ഹി-ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ ട്വീറ്റിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി ഐ.എസിന്റെ പിആര്‍ വര്‍ക്ക് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മാളവ്യ ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെയാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. മാത്രമല്ല പോസ്റ്റിന് പുറമേ തന്റെ ട്വീറ്റ് പോള്‍ ചെയ്യാനും മാളവ്യ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സര്‍ദേശായിയുടെ രാജ്യസ്‌നേഹത്തെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് മാളവ്യ പോസ്റ്റിട്ടതെന്നും ഈപ്രസ്താവനക്കെതിരെ ബിജെപി രംഗത്തുവരണമെന്നും ട്വിറ്റര്‍ പോള്‍ മാളവ്യ പിന്‍വലിക്കണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

Latest News