ഗുവാഹതി-മോഡി അസമില്‍ കാലുകുത്തിയാല്‍ വന്‍ പ്രക്ഷോഭം നടത്തുമെന്ന മുന്നറിയിപ്പുമായി ആള്‍ അസം സ്റ്റുഡന്റ് യൂണിയന്‍(എഎഎസ്‌യു) മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനത്തിന് എത്തുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് വിദ്യാര്‍ത്ഥി യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
എന്നാല്‍, എത്തരത്തിലുള്ള പ്രതിഷേധമാണ് തങ്ങള്‍ നടത്താന്‍ പോകുന്നതെന്ന കാര്യം യൂണിയന്‍ തുറന്ന് പറഞ്ഞിട്ടില്ല. ഗുവാഹതിയില്‍ ഖേലോ ഇന്ത്യ ഗെയിംസ് ജനുവരി 10 മുതല്‍ 22 വരെയാണ് നടക്കുക. അതേസമയം, അസമില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഗെയിംസിനെത്തുമോ എന്ന കാര്യത്തില്‍ ഇതുവരേയും തീരുമാനമായിട്ടില്ല.
വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പ്രതിഷേധത്തിന് തിരികൊളുത്താന്‍ കാത്തിരിക്കുകയാണ്. 'മോഡിയും അമിത് ഷായും അസമിനെ നശിപ്പിക്കുന്നു. ഇത് കണ്ട് ഞങ്ങള്‍ വെറുതെയിരിക്കില്ല. സിഎഎക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരും. ജനാധിപത്യപരമായ രീതിയില്‍ സമരവും അതോടൊപ്പം സുപ്രീം കോടതിയില്‍ നിയമപരമായ പോരാട്ടവും നടത്തും' അസു പ്രസിഡന്റ് പറഞ്ഞു.
പ്രതിഷേധത്തെ പേടിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനം പോലും അമിത് ഷാ റദ്ദാക്കിയിരുന്നു.