കാൺപുർ അക്രമത്തിൽ മലയാളികൾക്കും പങ്കെന്ന് യു.പി പോലീസ്; കേരളത്തിൽ നോട്ടീസ് പതിക്കും

ന്യൂദൽഹി- ഉത്തർപ്രദേശിലെ കാൺപുരിൽ പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തിൽ കേരളത്തിൽനിന്നുള്ളവരും പങ്കെടുത്തുവെന്നും ഇവരെ കണ്ടെത്താൻ കേരളത്തിലും പോസ്റ്റർ പതിക്കുമെന്ന് യു.പി പോലീസ്. യു.പി പോലീസിന്റെ രഹസ്യാന്വേഷണവിഭാഗമാണ് റിപ്പോർട്ട് നൽകിയത്. യു.പി അക്രമണങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും പങ്കെടുത്തിട്ടുണ്ടെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. കാൺപുരിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ എടുക്കാനാണ് പോലീസ് തീരുമാനം. കേരളത്തിന് പുറമെ ദൽിഹിയിൽനിന്നുളളവരും അക്രമത്തിൽ പങ്കെടുത്തുവെന്ന് പോലീസ് പറയുന്നു. 
 

Latest News