Sorry, you need to enable JavaScript to visit this website.

അടിയന്തര നിയമസഭാ സമ്മേളനം വിളിക്കുന്നു; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം ഉണ്ടായേക്കും

തിരുവനന്തപുരം- അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഞായറാഴ്ച് മൂന്ന് മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും. രാജ്യവ്യാപകമായി പ്രതിഷേധത്തിനിടയാക്കിയ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് നിയമസഭ പ്രമേയം പാസാക്കുമെന്നും സൂചനയുണ്ട്. ഈ വിഷയവും അടിയന്തര സഭാ സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. പട്ടിക വിഭാഗങ്ങളുടെ സംവരണം പത്തു വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള നിയമം പാസാക്കലാണ് അടിയന്തര നിയമസഭാ സമ്മേളനത്തിന്റെ മുഖ്യ അജണ്ട എന്നറിയിന്നു.
 

Latest News