കോഴിക്കോട്ട് യുവതിയെ വെട്ടിക്കൊന്ന് രണ്ടാനച്ഛന്‍ ആത്മഹത്യ ചെയ്തു

കോഴിക്കോട്- കോഴിക്കോട് ജില്ലയിലെ മടവൂര്‍ പൈമ്പാല്ലുശ്ശേരിയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രണ്ടാനച്ഛന്‍ ആത്മഹത്യ ചെയ്തു. നെടുമങ്ങാട് വീട്ടില്‍ സൂര്യ (30)യാണ് കൊല്ലപ്പെട്ടത്. ക്രൂരകൃത്യത്തിനു ശേഷം രണ്ടാനച്ഛന്‍ ദേവദാസ് (50) തൂങ്ങിമരിച്ചു. വിവാഹക്കാര്യവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന് സംശയിക്കുന്നു. കേസെടുത്ത പോലീസ് അന്വേഷണം അരംഭിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടാകുകയും ഇതിനിടെ ദേവദാസ് സൂര്യയെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. തടയാനെത്തിയ സൂര്യയുടെ അമ്മ സീതാദേവിക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Latest News