Sorry, you need to enable JavaScript to visit this website.

പ്രിയങ്ക ഗാന്ധിക്ക് നേരെ പോലീസ് കയ്യേറ്റം

ലഖ്‌നൗ- യു.പിയിൽ പൗരത്വനിയമ ഭേദഗതി പ്രക്ഷോഭത്തിനിടെ അറസ്റ്റിലായവരുടെ വീടുകൾ സന്ദർശിക്കാൻ പുറപ്പെട്ട കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞു. യാത്രക്കിടെ റോഡിന്റെ മധ്യത്തിലാണ് പ്രിയങ്കയെ പോലീസ് തടഞ്ഞത്. പോലീസ് തന്നെ കയ്യേറ്റം ചെയ്തതായി പ്രിയങ്ക ഗാന്ധി ആരോപിച്ചു.
ഞാനെന്ത് പറയും. അവർ എന്നെ റോഡിന്റെ മധ്യത്തിൽ വെച്ച് തടഞ്ഞു. എന്നെ തടയാൻ ഒരു കാരണവും അവർ പറഞ്ഞില്ല. അവർ എന്തുകൊണ്ടാണ് ഇങ്ങിനെ ചെയ്യുന്നത് എന്ന കാര്യം ദൈവത്തിന് മാത്രമേ അറിയൂ-പ്രിയങ്ക വ്യക്തമാക്കി. 
ഡിസംബർ പത്തൊൻപതിന് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ സദഫ് ജാഫറിന്റെ വീട് സന്ദർശിക്കാൻ പുറപ്പെട്ടതായിരുന്നു പ്രിയങ്ക ഗാന്ധി. ലഖ്‌നൗവിലെ പരിവർത്തർ ചൗക്കിൽനിന്നായിരുന്നു സദഫ് ജാഫറിനെ അറസ്റ്റ് ചെയ്തത്. അതിക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയ ശേഷമായിരുന്നു ഇവരെ അറസ്റ്റ് ചെയ്തു. പോലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ രംഗം സദഫ് ജാഫർ ഫെയ്‌സ്ബുക്ക് ലൈവിട്ടിരുന്നു. സദഫ് ജാഫറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു.
 

Latest News