സൗദിയിൽ പുതുവത്സര ആഘോഷത്തിന് അനുമതി  നൽകിയിട്ടില്ല -എന്റർടൈൻമെന്റ് അതോറിറ്റി

റിയാദ് - സൗദിയിൽ പുതുവത്സര ആഘോഷത്തിന് അനുമതി നൽകി എന്നത് വ്യാജ വാർത്തയാണെന്ന് അധികൃതർ. വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്.
റിയാദിലെ ഹുറൈമിലായിലെ മൽഹമിൽ നവവത്സര ദിനാഘോഷത്തിന് അനുമതി നൽകിയെന്ന വിധത്തിലാണ് ആദ്യം സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചു തുടങ്ങിയത്. എന്നാൽ, സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി വാർത്ത നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. ഇത്തരം പരിപാടികൾ നടത്താൻ പാടില്ലെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും വിഷയം ഗവർണറേറ്റിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.

Latest News