Sorry, you need to enable JavaScript to visit this website.

ആദിവാസി നൃത്ത ചുവടുമായി രാഹുല്‍ ഗാന്ധി

റായ്പൂര്‍-റായ്പൂരിലെ ആദിവാസി നൃത്താഘോഷ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ കലാകാരന്‍മാര്‍ക്കൊപ്പം നൃത്തം ചവിട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പത്തോളം കലാകാരന്‍മാര്‍ക്കൊപ്പം വേദിയില്‍ കയറിയ രാഹുല്‍ അവരുടെ തലപ്പാവും ഡോലകും വാങ്ങിയായിരുന്നു അവര്‍ക്കൊപ്പം താളത്തില്‍ നൃത്തച്ചുവടുകള്‍ വെച്ചത്. അവരിലൊരാളായി നൃത്തം ചെയ്ത് ് ട്രൈബല്‍ ഡാന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍. ശേഷം തലപ്പാവൂരി കലാകാരന്‍മാര്‍ക്ക് നല്‍കിയാണ് രാഹുല്‍ വേദി വിട്ടത്. രാഹുലിന്റെ നൃത്തച്ചുവടുകളെ കയ്യടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്. നൃത്തം ചെയ്ത ശേഷം വേദിവിടുന്ന രാഹുലുമായി സംഘാടകര്‍ തങ്ങളുടെ സന്തോഷം പങ്കുവെക്കുന്നതും വീഡിയോയിലുണ്ട്. 
മൂന്ന്  ദിവസത്തെ ദേശീയ ഗോത്ര നൃത്തോത്സവം ഉദ്ഘാടനത്തിനായി ഇന്ന് രാവിലെയാണ് രാഹുല്‍ റായ്പൂരില്‍ എത്തിയത്. രാഹുലിന്റെ നൃത്തം സോഷ്യല്‍ മീഡിയയിലും വൈറലായി. 25 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 1200 ല്‍ അധികം കലാകാര•ാര്‍ പരിപാടിയില്‍ പങ്കെടുക്കും. ശ്രീലങ്ക, ഉഗാണ്‍ണ്ട, ബെലാറസ്, മാലിദ്വീപ്, തായ്‌ലന്‍ഡ്, ബംഗ്ലാദേശ് തുടങ്ങി ആറ് രാജ്യങ്ങളില്‍ നിന്നുള്ള കലാകാര•ാര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Latest News