Sorry, you need to enable JavaScript to visit this website.

കാര്‍ഗില്‍ ജില്ലയില്‍ മൊബൈല്‍  ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചു

ശ്രീനഗര്‍- കാര്‍ഗില്‍ ജില്ലയില്‍ 145 ദിവസങ്ങള്‍ നിര്‍ത്തിവച്ച മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചു. കശ്മീരിന് പ്രത്യേക നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കിയ നടപടിക്ക് പിന്നാലെയാണ് കാര്‍ഗിലില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വെച്ചത്.
കഴിഞ്ഞ നാലു മാസത്തിനിടെ ഇവിടെ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ജില്ലയില്‍ സ്ഥിതിഗതികള്‍സാധാരണ നിലയിലെത്തിയ സാഹചര്യത്തിലാണ് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.ഇന്റര്‍നെറ്റ് സേവനങ്ങള്‍ ദുരുപയോഗപ്പെടുത്തരുതെന്ന് പ്രാദേശിക മത നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനത്തെ തുടര്‍ന്ന്  ഓണ്‍ലൈന്‍ മേഖലയില്‍ ജോലി നോക്കിയിരുന്ന നിരവധി യുവാക്കളുടെ ജോലി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Latest News