നെഞ്ചളന്നോളൂ; ഷര്‍ട്ടഴിച്ച് പുടിന്‍

മോസ്‌കോ-ആയോധന കലയും കരുത്തും പ്രചാരണത്തിന് ഉപയോഗിക്കാറുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ തെക്കന്‍ സൈബീരിയയില്‍ മീന്‍പിടിക്കാനും നായാട്ടിനും പോയ ഫോട്ടോകളും വിഡിയോയും ക്രെംലിന്‍ പുറത്തുവിട്ടു. തലസ്ഥാനത്തുനിന്ന് 3700 കി.മീ കിഴക്ക് മംഗോളിയന്‍ അതിര്‍ത്തിയിലെ തൈവ റിപ്പബ്ലിക്കിലായിരുന്നു തണുപ്പ് വകവെക്കാതെയുള്ള പുടിന്റെ മീന്‍പിടിത്തം. മൂന്ന് ദിവസത്തെ നായാട്ടു ട്രിപ്പില്‍ പ്രതിരോധ മന്ത്രി  സെര്‍ജി ഷോയിഗുവായിരുന്നു കൂട്ട്.
കരുത്തനെന്ന പ്രചാരണം 64 കാരനായ പുടിന് വന്‍സ്വീകാര്യതയാണ് റഷ്യക്കാര്‍ക്കിടയില്‍ നേടിക്കൊടുത്തത്. റഷ്യന്‍ തെരഞ്ഞെടുപ്പിന് ഇനി എട്ടു മാസമാണ് ബാക്കി. പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പുടിന്‍ ഇനിയും ഒരു കൈ നോക്കുമന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യങ്ങള്‍ പുറത്തുവിട്ട് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവാണ് പുടിന്റെ നായാട്ടുകഥകള്‍ വിശദീകരിച്ചത്.

Latest News