പൗരത്വനിയമം: ദൽഹി ജുമ മസ്ജിദിന് സമീപം പ്രതിഷേധം

ന്യൂദൽഹി- ദേശീയ പൗരത്വ നിയമത്തിനെതിരെ ദൽഹിയിൽ വൻ പ്രതിഷേധം. ദൽഹി ജുമ മസ്ജിദിലാണ് പ്രതിഷേധം നടക്കുന്നത്. ജുമാ നമസ്‌കാരത്തിന് ശേഷമാണ് ജനം ഒത്തുകൂടി പ്രതിഷേധിക്കുന്നത്. മസ്ജിദിന് മുന്നിൽ ബാരിക്കേഡുകൾ തീർത്താണ് പോലീസ് പ്രതിഷേധക്കാരെ നേരിടുന്നത്. ജുമ മസ്ജിദ് പരിസരത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഇവിടേക്ക് ജാമിഅ അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് നിരവധി പേർ ജുമ മസ്ജിദിലേക്ക് എത്തുന്നുണ്ട്. ഇന്ന് യു.പി ഭവനിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേരത്തെ ജാമിഅ കോർഡിനേഷൻ സമിതി അറിയിച്ചിരുന്നു.
 

Latest News