ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ 'ബാധയൊഴിപ്പിക്കല്‍' കോഴ്‌സ്; ഡോക്ടര്‍മാര്‍ക്ക് ചേരാം

വാരാണസി- യുപിയിലെ പ്രശസ്ത കേന്ദ്ര സര്‍വകലാശാലയായ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ഭൂത വിദ്യയില്‍ ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. ഭൂതവുമായി ബന്ധപ്പെട്ട അസുഖങ്ങളെ കുറിച്ചും മാനസിക കാരണങ്ങള്‍ കൊണ്ടുള്ള ശാരീരിക അസുഖങ്ങളെ കുറിച്ചുമാണ് ഈ കോഴ്‌സില്‍ പഠിപ്പിക്കുക. അന്ധവിശ്വാസം നിറഞ്ഞ ബാധ, പൈശാചികത തുടങ്ങി മനോരാഗാവസ്തകളാണ് ഭൂത വിദ്യാ കോഴ്‌സിന്റെ ഉള്ളടക്കം. 

ജനുവരി ആദ്യം ക്ലാസ്സുകള്‍ ആരംഭിക്കും. ആയുര്‍വേദ വകുപ്പാണ് പുതിയ കോഴ്‌സ് അവതരിപ്പിച്ചത്. ഇതാദ്യമായാണ് രാജ്യത്ത് ഒരു സര്‍വകലാശാലയില്‍ ഭൂത വിദ്യയ്ക്ക് പ്രത്യേക കോഴ്‌സ് ആരംഭിക്കുന്നത്. അഷ്ടാംഗ ആയുര്‍വേദത്തിലെ എട്ട് അടിസ്ഥാന ശാഖകളിലൊന്നാണ് ഭൂത വിദ്യ. ബിഎഎംഎസ് അല്ലെങ്കില്‍ എംബിബിഎസ് യോഗ്യതയുള്ളവര്‍ക്ക് കോഴ്സില്‍ ചേരാം.

Latest News