ഫഡ്‌നാവിസിന്റെ ഭാര്യയെ കുരുക്കിലാക്കി ശിവസേന; ആക്‌സിസ് ബാങ്കിന് 11,000 കോടിയുടെ ഇടപാട് നഷ്ടം

മുംബൈ- മഹാരാഷ്ട്രയിലെ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യത്തെ നിരന്തരം വിമർശിക്കുന്ന മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിനെ കുരുക്കിലാക്കി താനെ മുനിസിപ്പൽ കോർപ്പറേഷൻ. ശിവസേനയുടെ അധീനതയിലുള്ള താനെ മുനിസിപ്പൽ കോർപ്പറേഷന്റെ ശമ്പള എക്കൗണ്ട് അമൃത ഫഡ്‌നാവിസ് നേതൃത്വം നൽകുന്ന ആക്‌സിസ് ബാങ്കിൽനിന്ന് മാറ്റി. കഴിഞ്ഞ കുറെ ദിവസങ്ങളായി ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയും അമൃത ഫഡ്‌നാവിസും തമ്മിൽ സോഷ്യൽ മീഡിയയിൽ കനത്ത വാക്‌പോര് നടക്കുകയായിരുന്നു. ഇതിനിടയിലാണ് ശമ്പള എക്കൗണ്ട് ആക്‌സിന് ബാങ്കിൽനിന്ന് മാറ്റാൻ മേയർ നരേഷ് മാക്‌സേ നിർദ്ദേശം നൽകിയത്. മഹാരാഷ്ട്ര പോലീസ് വകുപ്പിന്റെ ശമ്പള എക്കൗണ്ടും ആക്‌സിസ് ബാങ്കിൽനിന്ന് മാറ്റാൻ നീക്കം നടക്കുന്നുണ്ട്. ഇത് ഏകദേശം 11,000 കോടി രൂപയുടെ വാർഷിക ഇടപാട് ആക്‌സിസ് ബാങ്കിന് നഷ്ടപ്പെടുത്തും. 
 

Latest News