ഇന്ത്യയിലെ പൗരത്വ പ്രക്ഷോഭങ്ങളെ പിന്തുണച്ച് അമേരിക്കയിലെ എംഐടി വിദ്യാര്‍ത്ഥികളും

ന്യൂയോര്‍ക്ക്- ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎസിലെ ആഗോള പ്രശസ്ത സര്‍വകലാശാലയായ മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്തെത്തി. പൗരത്വ നിയമം ഇന്ത്യയിലെ പൗരത്വത്തെ തിരുത്താനാവാത്ത വിധം പുനര്‍നിര്‍വചിക്കുമെന്ന് എംഐടി വിദ്യാര്‍ത്ഥികളെഴുതിയ കത്തില്‍ പറയുന്നു. രാജ്യത്തിന്റെ ജനാധിപത്യ, മതേതര അടിത്തറ ഭീഷണിയിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ജാമിഅ മിലിയ, അലിഗഢ് സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തെ എംഎഐടി വിദ്യാര്‍ത്ഥികള്‍ അപലപിച്ചു. ഓക്സ്ഫഡ്, ഹാര്‍വാഡ് തുടങ്ങിയ ലോക പ്രശസ്ത സര്‍വകലാശാലകള്‍ക്ക് പിന്നാലെയാണ് എംഐടിയും ഇന്ത്യയിലെ സമരങ്ങള്‍ക്ക് പിന്തുണ അറിയിച്ചത്.
 

Latest News