Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലിയാൻഡർ പയസ് വിരമിക്കൽ പ്രഖ്യാപിച്ചു

മുംബൈ- ഇന്ത്യൻ ടെന്നിസ് ഇതിഹാസം ലിയാൻഡർ പയസ് വിരമിക്കുന്നു. 2020 കരിയറിൽനിന്ന് വിട വാങ്ങുന്ന വർഷമായിരിക്കുമെന്ന് ലിയാൻഡർ പ്രഖ്യാപിച്ചു. ക്രിസ്മസ് ആശംസ അറിയിച്ചുള്ള ട്വീറ്റിലാണ് 46 കാരനായ താരത്തിന്റെ പ്രഖ്യാപനം. ഇതോടെ 29 വർഷത്തെ കരിയറിനാണ് തിരശ്ശീല വീഴുന്നത്. 2020 ൽ തെരഞ്ഞെടുത്ത കുറച്ചു മത്സരങ്ങളിൽ മാത്രമേ പങ്കെടുക്കൂവെന്നും തന്റെ ടീമിനും സുഹൃത്തുക്കൾക്കും ആരാധകർക്കുമൊപ്പം 2020 ആഘോഷിക്കുമെന്നും പയസ് പറഞ്ഞു. എട്ടു തവണ ഡബിൾസ് ഗ്രാൻഡ് സ്ലാമും പത്തു തവണ മിക്‌സഡ് ഗ്രാന്റ്സ്ലാം കിരീടവും ചൂടിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേൽ രത്‌ന, അർജുന, പത്മശ്രീ, പത്മഭൂഷൺ തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയ താരം കൂടിയാണ് ലിയാൻഡർ പയസ്. 43 തവണ ഡേവിസ് കപ്പ് വിജയങ്ങൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡും നേടിയിട്ടുണ്ട്. 1973 ൽ പശ്ചിമ ബംഗാളിലാണ് ലിയാൻഡർ പയസ് ജനിച്ചത്. നിലവിൽ മുംബൈയിലാണ് താമസം.
 

Latest News