സിടി സ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ  നഗ്‌നചിത്രം പകര്‍ത്തിയ  യുവാവ് അറസ്റ്റില്‍

മുംബൈ-മഹാരാഷ്ട്രയില്‍ സിടിസ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. നഗ്‌നചിത്രം പകര്‍ത്തിയത് മലയാളിയെന്നാണ് വിവരം. ഉല്ലാസ് നഗര്‍ പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്യ്തത്. ഉല്ലാസ്‌നഗറിലെ സര്‍വ്വാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്. സിടി സ്‌കാന്‍ എടുക്കുന്നതിനായി തിങ്കളാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്. സ്‌കാന്‍ ചെയ്യുന്നതിനിടെ ഇയാള്‍ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും യുവതിയുടെ നഗ്‌നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് യുവതി ആശുപത്രി അധികൃതരെ വിവരമറിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഇയാളുടെ ഫോണ്‍ പരിശോധിച്ചു വരികയാണെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest News