Sorry, you need to enable JavaScript to visit this website.

കുളിമുറിയിൽ വീണു: ബ്രസീൽ പ്രസിഡന്റിന് താൽക്കാലിക ഓർമ്മക്ഷയം

സാവോ പോളോ- ഔദ്യോഗിക വസതിയിലെ കുളിമുറിയിൽ വഴുതി വീണ ബ്രസീൽ പ്രസിഡന്റിന് താൽക്കാലിക ഓർമ്മ നഷ്ടം സംഭവിച്ചു. 64കാരനായ ജെയർ ബോൽസോനാരോയ്ക്ക് തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ആ നിമിഷം എനിക്ക് ഓർമ്മ നഷ്ടപ്പെട്ടു. രണ്ട് ദിവസം കൊണ്ട് ധാരാളം കാര്യങ്ങൾ ഓർത്തെടുക്കാൻ സാധിച്ചുവെന്നും ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും അദ്ദേഹം ബാൻഡ് ടെലിവിഷന് നൽകിയ ടെലഫോൺ അഭിമുഖത്തിൽ പറഞ്ഞു.
എന്താണ് താൻ ഇന്നലെ ചെയ്തതെന്ന് എനിക്ക് ഓർമ്മയില്ല, അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രസീലിയയിലെ സൈനിക ആശുപത്രിയിൽ അദ്ദേഹം ഒരു ദിവസം നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച്ച ആശുപത്രി വിട്ടു. അദ്ദേഹത്തോട് വിശ്രമിക്കാൻ ഡോക്ടർമാർ പറഞ്ഞുവെന്ന് പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.

മസ്തിഷ്‌കത്തിന്റെ സിടി സ്‌കാനിൽ കുഴപ്പങ്ങളൊന്നും കണ്ടില്ലെന്ന് പ്രസ്താവന പറയുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹത്തിന് കത്തിക്കുത്തേറ്റിരുന്നു. വയറ്റിലേറ്റ കുത്തിന്റെ ചികിത്സയുടെ ഭാഗമായി നാല് ശസ്ത്രക്രിയകൾക്കാണ് അദ്ദേഹം ഇതുവരെ വിധേയനായത്. മുറിവും തന്റെ പ്രായവും അപകടകരമായ മിശ്രണമാണെന്ന് പ്രസിഡന്റ് പറഞ്ഞു.
 

Latest News