Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാൽപത് ശതമാനം ഹിന്ദുക്കളും പൗരത്വഭേദഗതിയുടെ കെടുതികൾ അനുഭവിക്കും-  പ്രകാശ് അംബേദ്ക്കർ

മുംബൈ- പൗരത്വ ഭേദഗതി നിയമത്തിന്റേയും ദേശീയ പൗരത്വ രജിസ്റ്ററിന്റേയും കെടുതികൾ മുസ്ലിംകൾ മാത്രമല്ല ഹിന്ദുക്കളും അനുഭവിക്കേണ്ടി വരുമെന്ന് ഡോക്ടർ ബി.ആർ അംബേദ്ക്കറുടെ ചെറുമകനും വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ) പ്രസിഡന്റുമായ പ്രകാശ് അംബേദ്കർ പറഞ്ഞു. സിഎഎയ്ക്കും എൻആർസിയ്ക്കും എതിരെ വി.ബി.എ മുംബൈയിൽ വ്യാഴാഴ്ച ധർണ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംകളെ കൂടാതെ ഈ നിയമങ്ങൾ 40 ശതമാനം ഹിന്ദുക്കളെയും ബാധിക്കും. അതിന്റെ അനന്തരഫലങ്ങൾ എന്താകുമെന്ന് ഇനിയും അറിയില്ല. 
ഇതിൽ ജനസംഖ്യയുടെ 12മുതൽ 16 ശതമാനം വരുന്ന നാടോടികളും ഒമ്പത് ശതമാനം വരുന്ന ആദിവാസികളും ഉൾപ്പെടുന്നു. കൂടാതെ ചെറുകിട കുടിയേറ്റ തൊഴിലാളി സമുദായങ്ങളും ഉൾപ്പെടും. ഇവർക്കൊന്നും യാതൊരുവിധ രേഖകളും കൈവശമുണ്ടാകില്ല.

ഇത്തരം സാഹചര്യത്തിൽ ഇവരോട് എങ്ങനെയാണ് ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടുക. അവർക്ക് രേഖകൾ ഹാജരാക്കാനാകാതെ വരുമ്പോൾ എൻ.ആർ.സി പ്രകാരം നടപടിയെടുക്കേണ്ടി വരും. ഈ ആശങ്കകൾ അദ്ദേഹം മുഖ്യമന്ത്രിയുമായി പങ്കുവച്ചു. അദ്ദേഹത്തോടൊപ്പം കപിൽ പാട്ടിൽ എംഎൽഎ, നേതാക്കളായ ധൻരാജ് വഞ്ചാരി, അരുൺ സാവന്ത് എന്നിവരും ഉണ്ടായിരുന്നു. സി.എ.എ, എൻ.ആർ.സി എന്നിവയെ കുറിച്ച് സുപ്രീംകോടതി വിധിക്കായി സർക്കാർ കാത്തിരിക്കുകയാണെന്ന് ഉദ്ധവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്തെ മുതിർന്ന മുസ്ലിം നേതാക്കളുമായും താക്കറെ കൂടിക്കാഴ്ച നടത്തിയിരുന്നു.
 

Latest News