Sorry, you need to enable JavaScript to visit this website.

തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി തകരുന്നു; ഛത്തീസ്ഗഢിൽ കോൺഗ്രസ് മുന്നേറ്റം

റായ്പുർ- നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് തിരിച്ചടി. ഛത്തീസ്ഗഢ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് ബി.ജെ.പി നേരിടുന്നത്. 151 തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഫലം അറിഞ്ഞ 2032 വാർഡുകളിൽ 923 വാർഡുകളിലും കോൺഗ്രസ് വിജയിച്ചു. ബി.ജെ.പിക്ക് 814 വാർഡുകളാണു ലഭിച്ചത്. മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനതാ കോൺഗ്രസിന് 17 സീറ്റുകളാണ് ലഭിച്ചത്. സ്വതന്ത്രർ 278 വാർഡുകളിൽ വിജയിച്ചു. 
10 മുനിസിപ്പൽ കോർപറേഷനുകൾ, 38 മുനിസിപ്പൽ കൗൺസിലുകൾ, 103 നഗര പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ആകെ 2831 വാർഡുകളാണുള്ളത്. ഇന്നലെ തുടങ്ങിയ വോട്ടെണ്ണൽ ഇതുവരെ പൂർത്തിയായിട്ടില്ല. 38 മുനിസിപ്പൽ കൗൺസിലുകളിൽ കോൺഗ്രസ് നേടിയത് 18 സീറ്റാണ്. ബി.ജെ.പി ഒരു സീറ്റ് പിന്നിലാണ്. നഗർ പഞ്ചായത്തുകളിൽ കോൺഗ്രസിന് 48 സീറ്റുകളുണ്ട്. ബി.ജെ.പിക്ക് നാൽപതും.  തെരഞ്ഞെടുപ്പ് നടന്ന പത്ത്് മുനിസിപ്പൽ കോർപറേഷനുകളും കോൺഗ്രസിനാണ്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പുതിയ നിയമപ്രകാരം മേയർമാരെയും ചെയർപേഴ്‌സൺമാരെയും തെരഞ്ഞെടുക്കപ്പെട്ട കോർപറേറ്റർമാരാണു തീരുമാനിക്കുക. നേരത്തേ ഇത് ജനങ്ങളായിരുന്നു.
 

Latest News