മഞ്ഞ് വീഴ്ച; മണാലിയില്‍ ഗതാഗതക്കുരുക്കില്‍ സഞ്ചാരികള്‍

മണാലി- ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ മഞ്ഞ് വീഴ്ച കാരണം വന്‍ ഗതാഗതക്കുരുക്ക്. വിനോദസഞ്ചാര കേന്ദ്രം കൂടിയായ മണാലിയിലാണ് നാല് കിലോമീറ്റര്‍ നീളുന്ന ഗതാഗതക്കുരുക്ക് നേരിട്ടത്.  മണാലി – സൊലാങ് റൂട്ടിലാണ് തിങ്കളാഴ്ച മുതല്‍ മഞ്ഞ് വീഴ്ച കാരണം ഗതാഗത കുരുക്ക് നേരിട്ടത്. 10.8 ഡിഗ്രി സെല്‍ഷ്യസാണ് മണാലിയിലെ ഏറ്റവും കൂടിയ താപനില. കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രിയാണ്. കാബ് വാടകയ്‌ക്കെടുത്ത് ഗതാഗത കുരുക്ക് കാരണം അവസാനം ബാഗുകള്‍ ചുമന്ന് നടക്കേണ്ട അവസ്ഥയാണെന്നും വിനോദ സഞ്ചാരികള്‍ പറയുന്നു.

Latest News