ദല്‍ഹിയില്‍ വീണ്ടും തീപ്പിടിത്തം; ഒമ്പത് മരണം

ന്യൂദല്‍ഹി- ഡല്‍ഹിയില്‍ വസ്ത്ര സംഭരണശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്പതു പേര്‍ മരിച്ചു. കിരാരി മേഖലയില്‍ പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. 10 പേര്‍ക്ക് പരിക്കേറ്റു.

എട്ട് ഫയര്‍ എഞ്ചിനുകള്‍ മൂന്ന് മണിക്കൂറോളം പ്രയത്നിച്ച് 3.50 ഓടെ തീ നിയന്ത്രണവിധേയമാക്കി. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സംഭരണശാല പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തില്‍ തീയണയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അഗ്‌നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ മാസമാദ്യം അനാജ് മണ്ഡിയിലുണ്ടായ തീപിടിത്തതില്‍ 43 പേര്‍ മരിച്ചിരുന്നു. ഈ കെട്ടിടത്തിനും അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. സംഭവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയേയും മാനേജറേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Latest News