ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: കോൺഗ്രസ് ജെ.എം.എം സഖ്യത്തിന് മുന്നേറ്റം

ന്യൂദൽഹി- ജാർഖണ്ഡ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജാർഖണ്ഡ് മുക്തിമോർച്ച സഖ്യത്തിന് മുന്നേറ്റം. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 41 സീറ്റുമായി സഖ്യം മുന്നിലാണ്. ബി.ജെ.പിക്ക് 30 സീറ്റാണുള്ളത്. കഴിഞ്ഞതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പതിനാറ് സീറ്റുകളാണ് കോൺഗ്രസ്-ജെ.എം.എം സഖ്യത്തിന് കൂടുതൽ ലഭിച്ചത്. ബി.ജെ.പിക്ക് ഏഴ് സീറ്റുകൾ കുറഞ്ഞു. എ.ജെ.എസ്.യു വിന് മൂന്നും ജെ.വി.എമ്മിന് മൂന്നും മറ്റുള്ളവർക്ക് നാലും സീറ്റുണ്ട്. ഭരിക്കാൻ 41 സീറ്റുകളാണ് ആവശ്യം. 

വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളിൽ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എന്നായിരുന്നു സൂചനകൾ. പിന്നീടാണ് കോൺഗ്രസ് സഖ്യം മേൽക്കൈ നേടിയത്. അതേസമയം എക്‌സിറ്റ് പോളുകൾ കോൺഗ്രസ് സഖ്യത്തിന് വൻ മുന്നേറ്റമാണ് പ്രവചിച്ചിരുന്നത്.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ലോകസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 14-ല്‍ 11 സീറ്റും നേടിയിരുന്നു.  2014-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 37 സീറ്റുകളില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് കേവലം ആറ് സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു

Latest News