Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഞാൻ ബ്രാഹ്മണനാണ്, മുസ്ലിംകൾ ശത്രുക്കളാണെന്ന് എന്റെ ഹിന്ദുമതത്തിലില്ല- ദീപിക സിംഗ് രാജാവത് 

കോഴിക്കോട്- രാജ്യത്തിന്റെ ചരിത്രം അറിയാതെ ഹിന്ദുവത്ക്കരിക്കാൻ ശ്രമിക്കുന്ന മോഡിയും അമിത് ഷായും ഇന്ത്യ എല്ലാവരുടേതുമാണെന്ന് മനസിലാക്കണമെന്ന് സുപ്രീം കോടതി അഭിഭാഷക ദീപിക സിംഗ് രാജാവത് പറഞ്ഞു.  ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ ഭിന്നിപ്പിച്ചു ഭരിക്കുന്ന മോഡിക്കും അമിത് ഷാക്കും എതിരെ രാജ്യം ഒറ്റക്കെട്ടായിരിക്കുന്നു. കോഴിക്കോട് നടന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളന സമാപനത്തിൽ മുഖ്യാതിഥിയായി സംസാരാക്കുകയായിരുന്നു അവർ.
വികസനത്തിന് ചുക്കാൻ പിടിക്കേണ്ട  സർക്കാർ ഭരണഘടന മൂല്യങ്ങൾ തകർത്തു  മുന്നേറുന്നത് രാജ്യത്തിന്റെ പരാജയമാണ്.  ഭരണഘടന മാനിക്കുന്ന ഒരു ഭരണകർത്താവിനു ഇത്തരം നിയമങ്ങൾ കൊണ്ടുവരാൻ സാധ്യമല്ല. സമീപകാല ചരിത്രത്തിലെ വലിയ സാമ്പത്തിക തകർച്ചയിലേക്കാണ് മോഡി രാജ്യത്തെ നയിച്ചത്. ഇതൊന്നും ചർച്ച ചെയ്യാൻ പോലും അവർക്ക് സമയമില്ല.
താനൊരു ബ്രാഹ്മിൺ ഹിന്ദുവാണ്. ഇവിടെയുള്ള മുസ്‌ലിംകളെ ശത്രുക്കളായി കാണണമെന്ന് ഞങ്ങൾ വിശ്വസിക്കുന്ന ഹിന്ദു മതത്തിലില്ല. ത്യാഗങ്ങളിലൂടെ കെട്ടിപ്പടുത്ത ഇന്ത്യയെ എന്തു വിലകൊടുത്തും സംരക്ഷിക്കണം. മോഡിയും അമിത്ഷായും എന്റെയോ നിങ്ങളുടെയോ ഇന്ത്യക്കാരുടെയോ നേതാവല്ല. അവരെ ഭയന്നു ജീവിക്കാൻ മനസ്സില്ലെന്നും ദീപിക കൂട്ടിച്ചേർത്തു. ആവേശ്വാജ്വല ദേശ്ഹമാരാ മദ്രാവാക്യം സദസ്സിനെ ഏറ്റുവിളിപ്പിച്ചാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്. സാമ്പത്തിക തകർച്ചയെ കുറിച് ചർച്ച ചെയ്യാതെ കടന്നു പോകുന്ന പാർലിമെന്റ് യോഗങ്ങൾ രാജ്യത്തിനു അപമാനം തന്നെയെന്നും രാജ്യത്തിന്റെ ഭാവി ഭരണകർത്താകളാവേണ്ട വിദ്യാർത്ഥികൾ ഐക്യത്തോടെ മുന്നേറാൻ സാന്നധാരാവുന്ന കാഴ്ച്ചയാണ് ഇപ്പോൾ രാജ്യം കാണുന്നത് അത് തന്നെയാണ് രാഷ്ട്രത്തിന്റെ പ്രതീക്ഷയെന്നും രാജാവത് പറഞ്ഞു.

Latest News