Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭര്‍ത്താവും കാമുകിയും ഹോട്ടല്‍ മുറിയില്‍ ഭാര്യ എത്തിയത് കണ്ട് ഇരുവരും ഞെട്ടി 

കോട്ടയം- ലോഡ്ജില്‍ കാമുകിക്കൊപ്പം തങ്ങിയ ഭര്‍ത്താവിനെ ഭാര്യ കൈയോടെ പിടിച്ചു. ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച കാമുകിയെ ബന്ധുവിനൊപ്പം പറഞ്ഞുവിട്ടപ്പോള്‍ ബസിനു മുന്നിലേക്ക് ചാടാന്‍ ശ്രമം നടത്തി. പോലീസ് ഇരുവരെയും ബന്ധുക്കള്‍ക്കൊപ്പം അനുനയിപ്പിച്ച് പറഞ്ഞയച്ചു.
ശനിയാഴ്ച ഗാന്ധിനഗറിലെ ലോഡ്ജിലാണ് ഭര്‍ത്താവും കാമുകിയും മുറിയെടുത്തത്. ഇതറിഞ്ഞ ഭര്‍ത്താവിന്റെ കൂട്ടുകാരില്‍ ചിലര്‍ ഭാര്യയോട് ലോഡ്ജിന്റെ പേരും മുറി നമ്പരും പറഞ്ഞുകൊടുത്തു. ഭാര്യ ലോഡ്ജ് മുറിയിലെത്തി ഭര്‍ത്താവിനെയും കാമുകിയെയും കൈയോടെ പിടികൂടി. ഭര്‍ത്താവിനെ അടിക്കുകയും കാമുകിയെ തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവം വഷളായപ്പോള്‍ പോലീസെത്തി ഭര്‍ത്താവിനെയും കാമുകിയെയും സ്‌റ്റേഷനിലേക്ക് മാറ്റി.
ഉഭയസമ്മതപ്രകാരമായതിനാല്‍ ഭര്‍ത്താവിന്റെയും കാമുകിയുടെയും പേരില്‍ കേസെടുക്കാന്‍ സാധിക്കാത്തതിനാല്‍ അനുനയിപ്പിച്ച് ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു. ബന്ധുവിനൊപ്പം പുറത്തിറങ്ങിയ സ്ത്രീ ബസിനു മുന്നിലേക്ക് ഓടാന്‍ ശ്രമിച്ചത് ബന്ധു തടഞ്ഞതിനാല്‍ അപകടമുണ്ടായില്ല. തുടര്‍ന്ന് ഇരുവരും ബന്ധുക്കള്‍ക്കൊപ്പം പോയി.

Latest News