നാടിനു വേണ്ടി ഇനിയും ഇടതുപക്ഷവുമായി ഒന്നിക്കും; മുല്ലപ്പള്ളിയെ തള്ളി വി ഡി സതീശന്‍

തിരുവനന്തപുരം- പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫും കോണ്‍ഗ്രസും ഒന്നിച്ചു നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞ  കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ രംഗത്തെത്തി. നാടിനും ജനങ്ങള്‍ക്കും വേണ്ടി ഇനിയും പിണറായിയുമായി വേദി പങ്കിടുമെന്നും ഒന്നിച്ചു നില്‍ക്കുമെന്നും സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണ്. ദേശീയ തലത്തില്‍ ഒരു നിലപാടെടുത്താല്‍ അതുമായി മുന്നോട്ടു പോകും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് മുന്നോട്ടു വരികയാണ് ചെയ്തത്. ഇത് കോണ്‍ഗ്രസിന്റെ നിലപാടാണ്. കൂട്ടായെടുത്ത തീരുമാനമാണിത്- സതീശന്‍ പറഞ്ഞു. 


 

Latest News