ചെന്നൈ- പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് സംഗീതജ്ഞൻ ടി.എം കൃഷ്ണയും നടൻ സിദ്ധാർത്ഥും ചെന്നൈയിൽ അറസ്റ്റിൽ. പൗരത്വഭേദഗതി നിയമത്തിനെതിരെ ചെന്നൈയിൽ നടക്കുന്ന പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. ലോകസഭാംഗമായ തോൾ തിരുമാളവൻ, ടി.എം കൃഷ്ണ, നിത്യാനന്ദ് ജയറാം എന്നിവർക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. പോലീസിന്റെ വിലക്ക് ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചുവെന്നാണ് ഇവരുടെ പേരിലുള്ള കേസ്. തമിഴ്‌നാട്ടിൽ വിവിധ വിദ്യാർഥി സംഘടനകളും സാംസ്‌കാരിക പ്രവർത്തകരും ഇന്നും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.