ദമാമിൽനിന്ന് ഗോ എയറും അൽജസീറയും സർവീസ് തുടങ്ങി

ഗോ എയർ വിമാനം ദമാം വിമാനത്താവളത്തിൽ എത്തിയപ്പോൾ

ദമാം- ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് രണ്ട് വിമാന സർവീസുകൾ കൂടി ആരംഭിച്ചതായി ദമാം എയർപോർട്ട് കമ്പനി (ഡാകോ) അറിയിച്ചു. കുവൈത്തിന്റെ അൽജസീറ കുവൈത്തിലേക്കും ഇന്ത്യയുടെ ഗോ എയർ കണ്ണൂരിലേക്കുമാണ് സർവീസ് ആരംഭിച്ചത്.
കണ്ണൂരിൽ നിന്നുള്ള ഗോ എയറിന്റെ ആദ്യ വിമാനം ഇന്നലെ കാലത്ത് 8.55 നാണ് ദമാമിൽ എത്തിയത്. അൽജസീറ വിമാനം ഉച്ചക്ക് 1.40 നും എത്തി. ഇരു വിമാനങ്ങളെയും വെള്ളം ചീറ്റി വിമാനത്താവളത്തിൽ സ്വീകരിച്ചു. കണ്ണൂരിലേക്ക് ഗോ എയർ വിമാനം ദമാമിൽ നിന്ന് മാത്രമേ സർവീസ് നടത്തുന്നുള്ളൂവെന്ന് ഡാകോ സി.ഇ,ഒ അബ്ദുറഹ്മാൻ മുത്‌ലഖ് അൽഉതൈബി അറിയിച്ചു.
 യാത്രക്കാരുടെ നിരന്തര ആവശ്യപ്രകാരമാണ് അൽജസീറയുടെ സർവീസ് തുടങ്ങിയത്. ഈ വർഷം ഇതുവരെ അഞ്ചു വിമാനക്കമ്പനികൾ പുതുതായി സർവീസ് ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

 

 

Latest News