കോടീശ്വരന് ഫോട്ടോഗ്രാഫറെ വേണം, ശമ്പളം 26 ലക്ഷം 

മെല്‍ബണ്‍-ഓസ്‌ട്രേലിയന്‍ കോടീശ്വരനായ മാത്യു ലെപ്രേ ആണ് ജോലി വാഗ്ദാനം ചെയ്യുന്നത്. ഓസ്‌ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് സ്ഥാപനമായ വാരിയര്‍ അക്കാദമിയുടെ സ്ഥാപകനാണ് ഇദ്ദേഹം. എന്നാല്‍ നിങ്ങളുടെ ജോലി വെറും ഫോട്ടോ എടുക്കല്‍ മാത്രം. പക്ഷെ കുറച്ച് നിബന്ധനകള്‍ ഉണ്ട്. മാത്യുവിന്റെ പേഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍ ആയാണ് നിയമനം. അദ്ദേഹത്തിന്റെ കൂടെ ലോകം മുഴുവന്‍ യാത്ര ചെയ്ത് ഫോട്ടോ പകര്‍ത്തണം. പാസ്‌പോര്‍ട്ടും ഫോട്ടോഗ്രഫിയിലുള്ള മികച്ച കഴിവും അഭികാമ്യം. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും യാത്ര ചെയ്യേണ്ടിവരിക.
രാത്രിയെന്നോ പകലെന്നോ നോക്കാതെ മുതലാളി വിളിക്കുമ്പോള്‍ ക്യാമറയുമെടുത്ത് ജോലി ചെയ്യാന്‍ റെഡി ആകണം. നിങ്ങളുടെ യാത്ര, താമസ, ഭക്ഷണച്ചെലവുകളെല്ലാം അദ്ദേഹം വഹിക്കും. ഇനി നിങ്ങളുടെ ജോലി ഇതാണ്. മുതലാളിയുടെ ഫോട്ടോ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്യുക. ശേഷം ശമ്പളം വാങ്ങുക. ഇന്റര്‍വ്യൂവിന് ശേഷമാകും തൊഴിലാളിയെ തെരഞ്ഞെടുക്കുക. ഏതായാലും ആ ഭാഗ്യവാനായുള്ള കാത്തിരിപ്പിലാണ് ഈ കോടീശ്വരനും കൂട്ടുകാരനും

Latest News