ടിനി ടോമിനെതിരെ സൈബര്‍ ആക്രമണം; നടന്‍ ക്ഷമ ചോദിച്ചു, പോസ്റ്റ് പിന്‍വലിച്ചു-video

കൊച്ചി- പ്രധാനമന്ത്രി മോഡിയെ കൊന്നു തിന്നാന്‍ ആഹ്വനം ചെയ്തുവെന്ന വിവാദത്തേയും സൈബര്‍ ആക്രമണത്തേയും തുടര്‍ന്ന് നടന്‍ ടിനി ടോം ക്ഷമ ചേദിച്ച് രംഗത്ത്.
1672ല്‍ ഇളകിമറിഞ്ഞ ആള്‍ക്കൂട്ടം ഡച്ച് പ്രധാനമന്ത്രിയെ കൊന്നുതിന്നുവെന്ന ചിത്രസഹിതമുള്ള ഫേസ് ബുക്ക് പോസ്റ്റാണ് വിവാദമായത്. ഒരിക്കലും നമ്മുടെ പ്രധാനമന്ത്രിയെ അങ്ങനെ ചെയ്യാന്‍ ആഹ്വാനം ചെയ്തിട്ടില്ലായെന്നും ക്ഷമ ചോദിക്കുന്നുവെന്നും ടിനി ടോം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
'വെറുതെ പറഞ്ഞെന്നേയുള്ളൂ' എന്ന തലക്കെട്ടിലായിരുന്നു ടിനി ടോം ഫേസ്ബുക്കില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേന്ദ്ര സര്‍ക്കാരിനെതിരായി രാജ്യത്ത് നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് പോസ്റ്റ് പ്രസിദ്ധീകരിച്ചത്.
മോഡി ഭക്തരുടെ സൈബര്‍ ആക്രമണത്തിനു പിന്നാലെ ടിനി ടോം പോസ്റ്റ് പിന്‍വലിച്ചു.  വികാരാധീനനായി മാപ്പപേക്ഷ നടത്തിയാണ് ടിനി ടോം ലൈവില്‍ വന്നത്. മോഡി സാറിനോട് തനിക്കെന്തിനാണ് ദേഷ്യമെന്നും, ചിരിപ്പിക്കാനല്ലാതെ ആരെയും വേദനിപ്പിക്കാന്‍ തനിക്ക് അറിയില്ലെന്നും ടിനി പറഞ്ഞു.

പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞെങ്കിലും ടിനിയുടെ മറ്റു ഫേസ് ബുക്ക് പോസ്റ്റുകളില്‍ തെറിയഭിഷേകം തുടരുകയാണ്.

 

Latest News