തായിഫ് - സൗദിയിലെ തായിഫില്‍ മിനി ലോറിയും കാറും കൂട്ടിയിടിച്ച് നാല് ഇന്ത്യക്കാര്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ട് ഇന്ത്യാക്കാരുടെ നില ഗുരുതരമാണ്. ഇന്ത്യക്കാര്‍ക്ക് പുറമേ ബംഗ്ലദേശ്, പാക്കിസ്ഥാനി തൊഴിലാളികളടക്കം 24 പേരാണ് വാഹനത്തില്‍ ഉണ്‍ണ്ടായിരുന്നത്. നസ്ബാന്‍ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്.
തൊഴിലാൡകള്‍ സഞ്ചരിച്ച ഡൈന നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തെ കുറിച്ച് രാവിലെ ഏഴ് മണിക്കാണ് റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്ന് തായിഫ് റെഡ് ക്രസന്റ് വക്താവ് ശാദി അല്‍സുബൈതി പറഞ്ഞു.
റെഡ് ക്രസന്റ് പ്രവര്‍ത്തകരും ആരോഗ്യ വകുപ്പ് സംഘങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു. പരിക്കേറ്റവരില്‍ എട്ടു പേരെ തായിഫ് കിംഗ് അബ്ദുല്‍ അസീസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും ആറു പേരെ കിംഗ് ഫൈസല്‍ ആശുപത്രിയിലും മൂന്നു പേരെ പ്രിന്‍സ് മന്‍സൂര്‍ മിലിറ്ററി ആശുപത്രിയിലും റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ എത്തിച്ചു. രണ്ടു പേരെ ആരോഗ്യ വകുപ്പ് ആംബുലന്‍സിലും ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണെന്ന് തായിഫ് റെഡ് ക്രസന്റ് വക്താവ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി തായിഫ് കെ. എം.സി.സി പ്രസിഡണ്‍ന്റ് മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്‍ണ്ട്.