ദമാം-കണ്ണൂർ ഗോ എയർ സർവീസ് നാളെ തുടങ്ങും

ദമാം- കണ്ണൂർ-ദമാം ഗോ എയർ സർവീസ് നേരത്തെ പ്രഖ്യാപിച്ചതു പോലെ നാളെ തന്നെ സർവീസ് തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി. രാവിലെ ആറരക്ക് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 8.55ന് (സൗദി സമയം) ദമാമിൽ ലാന്റ് ചെയ്യും. രാവിലെ 9.30ന് ദമാമിൽനിന്ന് കണ്ണൂരിലേക്ക് വിമാനം തിരിച്ചുപോകുമെന്ന് ഗോ എയർ സൗദി മാനേജർ ജലീൽ ഖാലിദ് അറിയിച്ചു. 

Latest News