കൊലക്കേസ് പ്രതിയെ കോടതിയില്‍ വെടിവച്ചു കൊന്ന സംഭവം: 18 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ബിജ്‌നോറില്‍ കഴിഞ്ഞ ദിവസം കോടതി മുറിയില്‍ ഇരട്ടകൊലക്കേസ് പ്രതിയെ വെടിവച്ചു കൊന്ന സംഭവത്തില്‍ 18 പോലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് പേര്‍ ചേര്‍ന്നാണ് കൊല നടത്തിയത്. സംഭവത്തില്‍ ഒരു കോടതി ജീവനക്കാരനും പോലീസ് ഓഫീസര്‍ക്കും പരിക്കുണ്ട്. കൊലക്കേസില്‍ വിചാരണ നേരിടുന്ന പ്രതി ഷാനവാസ് അന്‍സാരിയാണ് കൊല്ലപ്പെട്ടത്. ബിജ്‌നോര്‍ ജില്ലാ കോടതിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നതായിരുന്നു അന്‍സാരിയെ. വെടിവച്ച മൂന്ന് ആക്രമികളേയും പോലീസ് പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. കോടതിയില്‍ ഭീകരാന്തരീക്ഷത്തില്‍ ജഡ്ജിയടക്കം എല്ലാവരും ഞെട്ടി. ബിഎസ്പി നേതാവ് ഹാജി അഹ്‌സന്‍ ഖാനേയും ബന്ധുവിനേയും മേയില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അന്‍സാരി.
 

Latest News