Sorry, you need to enable JavaScript to visit this website.

ചാണക്യൻ എന്ന പ്രതിച്ഛായ തകര്‍ന്നതില്‍ സന്തോഷം- അമിത് ഷാ

ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പോടെ ചാണക്യന്‍ എന്ന തന്റെ പ്രതിച്ഛായ തകര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. അധികാരം പങ്കിടല്‍ തര്‍ക്കത്തില്‍ ഉടക്കി സഖ്യ കക്ഷിയായ ശിവ സേന വിട്ടു പോയതാണ് ബിജെപിക്ക് കനത്ത തിരിച്ചടിയായത്. 105 സീറ്റുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് എന്‍സിപി നേതാവ് അജിത് പവാറിനെ കൂട്ടി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഭൂരിപക്ഷം തെളിയിക്കാനാകാതെ രണ്ടു ദിവസം കൊണ്ട് ഈ നീക്കവും പാളിയതോടെയാണ് അമിത് ഷായുടെ വന്‍വീഴ്ചയായി ഇതു വിലയിരുത്തപ്പെട്ടത്. ഷായുടെ ചാണക്യ തന്ത്രങ്ങള്‍ മഹാരാഷ്ട്രയില്‍ വിലപോയില്ലെന്നു ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളും നിറഞ്ഞിരുന്നു.

ഈ പ്രതിച്ഛായ തകര്‍ന്നതില്‍ സന്തോഷമുണ്ട്. മഹാരാഷ്ട്രയില്‍ ഞങ്ങള്‍ പരാജയപ്പെട്ടിട്ടില്ല. 105 സീറ്റു നേടി. ആവശ്യമായതിലും 20 സീറ്റുകള്‍ അധികം ലഭിച്ചു. എന്നാല്‍ ശിവ സേനയുടെ മുഖ്യമന്ത്രി പദവി മോഹങ്ങളാണ് പ്രശ്‌നമുണ്ടാക്കിയത്. ശിവ സേനയ്ക്ക് 56 സീറ്റെ ഉള്ളൂ. മുഖ്യമന്ത്രി പദവി ബിജെപിക്കാണ് ലഭിക്കേണ്ടിയിരുന്നത്- ഇന്ത്യാ ടുഡെ ഗ്രൂപ്പ് സംഘടിപ്പിച്ച അജണ്ട ആജ് തക് പരിപാടിയില്‍ ഷാ പറഞ്ഞു. 

ശിവ സേനയ്ക്ക് ഒരിക്കലും മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തിട്ടില്ലെന്നും അമിത് ഷാ ആവര്‍ത്തിച്ചു. എല്ലായിടത്തും പറഞ്ഞത് മുഖ്യമനന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്നാണ്. സഖ്യം വിട്ടു പോയി. അതുകൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ല എന്നാണ് ബിജെപിയുടെ ഇതുസംബന്ധിച്ച വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡിയുടെ ജനപ്രീതി ശിവ സേനയെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Latest News