ന്യൂദല്‍ഹി- പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ, നിയമത്തെ ചോദ്യംചെയ്ത് സമര്‍പ്പിച്ച അറുപതോളം ഹരജികള്‍ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷപാര്‍ട്ടികളും അവയുടെ പ്രതിനിധികളും സന്നദ്ധസംഘടനകളും സാമൂഹികപ്രവര്‍ത്തകരുമെല്ലാം ഹരജി നല്‍കിയിട്ടുണ്ട്.
ഹരജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകും. നിയമം ഭരണഘടനാവിരുദ്ധമാണെന്നും അടിയന്തരമായി സ്റ്റേചെയ്യണമെന്നുമാണ് ആവശ്യം.
മുസ്ലിം ലീഗ്, കേരള മുസ്ലിം ജമാഅത്ത് , ജയ്റാം രമേഷ് , രമേശ് ചെന്നിത്തല, ടി.എന്‍. പ്രതാപന്‍, ഡി.വൈ.എഫ്.ഐ., ലോക് താന്ത്രിക് യുവജനതാദള്‍, എസ്.ഡി.പി.ഐ., ഡി.എം.കെ., അസദുദ്ദീന്‍ ഉവൈസി , തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം, പ്രൊഫ. മനോജ് കുമാര്‍ ഝാ, മഹുവ മോയിത്ര , അസം സ്റ്റുഡന്റ്സ് യൂണിയന്‍, അസം ഗണപരിഷത്, അസം അഭിഭാഷക അസോസിയേഷന്‍, അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി, ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് , മുസ്ലിം അഡ്വക്കറ്റ്സ് അസോസിയേഷന്‍ തുടങ്ങിയവര്‍ ഹരജി നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.






