Sorry, you need to enable JavaScript to visit this website.

ഭിന്നലിംഗക്കാരുമായി തര്‍ക്കം; ബംഗാളി യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി- വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് കുത്തേറ്റു മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ഫിറോസ് (25) ആണ് കുത്തേറ്റു മരിച്ചത്.പുലര്‍ച്ചെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപമാണ് സംഭവം.

കുത്തേറ്റ് ചോരയൊലിക്കുന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്യൂട്ടി റൂമിലേക്ക് ഓടിക്കയറിയ ഫിറോസിനെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും എറെ വൈകാതെ മരിക്കുകയായിരുന്നു. ഭിന്നലിംഗക്കാരുമായി ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ഫിറോസിന് കുത്തേറ്റതെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി .

മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി സെന്‍ട്രല്‍ പോലീസ് അറിയിച്ചു.

 

Latest News